2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അവസാനത്തെ തീവണ്ടി

അമ്മിണി  അതെ  അതാണ്‌ അവരുടെ  പേര് അമ്മിണിയമ്മയും  ഭര്‍ത്താവും  ഒരുമകളും ഒര് ചെറിയ കുടുംബം  അമ്മിണി യമ്മയുടെ മകള്‍  പാറുവിന്റെ അച്ചന് ബീഡി തെറുപ്പ് ആണ് ജോലി  മുന്‍പ് ഏല്ലാവിത ജോലികള്‍ക്കും പോകുമായിരുന്നു പാറുവിന്റെ അച്ഛന്‍ മോഹനന്‍ .ജോലിക്കിടയില്‍  ഉണ്ടായ ഒര് വീഴ്ചക്ക് ശേഷം കടിനാദ്വാനമോന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി അതിന് ശേഷമാണു ബീഡി കെട്ടാന്‍ പഠിക്കുന്നത്  മോഹനന്‍  . കാരണം പാറുവിനെ പഠിപ്പിച്ചു അവളുടെ ഇഷ്ട്ടത്തിനനുസരിച്ചു അവളെ ഒര് ആദ്യപികയാക്കി അവള്‍ക്ക് ജോലിക്കുവേണ്ടി ഉണ്ടായിരുന്ന അഞ്ചു സെന്റില്‍ മൂന്നു സെന്റു അടുത്ത വീട്ടുകാര്‍ക്ക് വിറ്റ് അവള്‍ക്ക് ജോലിയും വാങ്ങികൊടുത്തു 

ഇനി അവളെ കെട്ടിക്കണമെങ്കില്‍ ഏന്തുചെയ്യും ഏന്ന ആതിയിലാണ് അവളുടെ അച്ഛനും അമ്മ അമ്മിണിയും .അതിനെക്കാള്‍ പ്രശ്നം  അമ്മിണിയമ്മയുടെ  അസുഖതിനുള്ള  
ചികിത്സയാണ്  അമ്മിണി യമ്മക്ക്  ചിന്തകള്‍ കൂടുമ്പോള്‍  തലയ്ക്കു ഒര് പെരുപ്പ്‌  ഉണ്ടാകാറുണ്ട്  അതിനും പുറമേ പലതരം മറ്റ് അസുഖങ്ങളും മകളുടെ ആവശ്യങ്ങളും അമ്മിണിയുടെ ചികിത്സയും ഏല്ലാം കൂടി ഈ ബീഡി കെട്ടി യുണ്ടാക്കുന്ന  പൈസ കൊണ്ടുവേണം നടത്താന്‍ ഏന്നാല്‍ ഇപ്പോള്‍ അതിനെല്ലാം ഒരാശ്വാസം കിട്ടിയിരിക്കുകയാണ് മോഹനന്.  കാരണം മകള്‍   ശമ്പളം വാങ്ങി തുടങ്ങിയിരിക്കുന്നു   ഏന്നാലും  അവര്‍ക്ക് ഒര് വിഷമമുണ്ട് മകള്‍ക്ക് ജോലി കുറെ ദൂരെ യാണെന്ന വിഷമം 

അവള്‍ പോകുന്നതും വരുന്നതും തീവണ്ടിയില്‍  ആണ്  പുറത്ത് നടക്കുന്നതിനേക്കാള്‍ തട്ടിപ്പും ക്രുരതകളുമാണ്  തീവണ്ടിയില്‍   നടക്കുന്നത്  ഒറ്റക്കാണ് അവളുടെ പോക്ക്  പോരാത്തതിന് റെയില്‍  പാളം മുറിച്ച് കടന്ന് അപ്പുറത്ത് ഏത്തിയെങ്കിലെ തീവണ്ടിയില്‍ 
കയറാനും പറ്റൂ തിരിച്ച് വരുമ്പോഴും അങ്ങനെ തന്നെ വേണം  വരാന്‍ . പിന്നെ ആകെ ആശ്വാസം റെയില്‍വേസ്റ്റേഷനി ലേക്ക്   പോകാന്‍ വീട്ടില്‍ നിന്നും  ഒര് അഞ്ചു മിനിട്ട് നടന്നാല്‍ മതി ഏന്നതാണ്  ചിലപ്പോഴൊക്കെ  വയ്കുന്നെരങ്ങളില്‍  അവള്‍  വരാന്‍  വയ്കിയാല്‍   അവളുടെ  അച്ഛന്‍  സ്റ്റേഷനിലേക്ക്  പോയി കാത്തുനില്‍ക്കും  അവളെ  കൂട്ടികൊണ്ടുവരാന്‍   അങ്ങനെയുള്ള  ദിവസങ്ങളിലെല്ലാം  തീവണ്ടി  വ്യ്കിയായിരിക്കും  വരുന്നത് 


  ഒരുദിവസം   അവള്‍ വരാന്‍  വയ്കി  പതുവുപോലെ അവളുടെ  അച്ഛന്‍  റെയില്‍വേസ്റ്റേഷനി ലേക്ക് പോയി കാത്തുനിന്നു അന്ന്  പതിവിലും വയ്കിയാണ്  തീവണ്ടികള്‍  വന്നത് അവള്‍ സ്ഥിരം വരാറുള്ള  വണ്ടി  വന്നു അവള്‍ അതിലുണ്ടായിരുന്നു . പാറു പതിവുപോലെ അച്ഛന്‍ കാത്തുനില്‍ക്കാറുള്ള   പോലിസ്  ഏയിഡ് പോസ്റ്റി നടുത്തെക്ക്  വന്നു അച്ഛനും മകളും  കൂടി  വീട്ടിലേക്ക്  പോകാന്‍ വേണ്ടി ഇരുവശവും  നോക്കി തീവണ്ടികള്‍  ഒന്നും  വരുന്നില്ല ഏന്ന് ഉറപ്പുവരുത്തി   പാളം  മുറിച്ച് കടക്കാന്‍  തുടങ്ങി  രണ്ടാളും പാളത്തിന്റെ  നടുക്ക്  നിന്നും  ഇറങ്ങുന്നതിനു  മുന്‍പ്  വളരെ വയ്കി ഓടിക്കൊണ്ടിരുന്ന   ഒര് എക്സ്പ്രസ്സ്‌ തീവണ്ടി  ചീറിപ്പാഞ്ഞു വന്നത്   പാളത്തില്‍ നിന്നും  ഇറങ്ങി ത്തീരാറായ അവരെ രണ്ടുപേരെയും   തട്ടി തെറുപ്പിച്ച്  കൊണ്ട് ഞൊടിയിടയില്‍  ആതീവണ്ടി  കടന്നുപോയി  പാറു   അവിടെ  വച്ച് തന്നെ  മരിച്ചിരുന്നു  അവളുടെ അച്ഛനെ നാട്ടുകാര്‍  ആശുപത്രയില്‍  ഏത്തിക്കുംബോഴേക്കും  അയാളും  മരിച്ചിരുന്നു.......!

ഈ വിവരമറിഞ്ഞ്  ബോതരഹിതായ  അമ്മിണിയമ്മയെ നാട്ടുകാരും  ബെന്തുക്കളും  ചേര്‍ന്ന് ആശുപത്രിയില്‍  ആക്കിയതിന് 
ശേഷമാണ്  പാറു വിന്റെയും  മോഹനന്റെയും മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് .
ഇത്രയും മതിയായിരുന്നു പാറുവിന്റെ  അമ്മ  അമ്മിണിയമ്മക്ക്  അസുകങ്ങള്‍  കൂടാന്‍.  ഇപ്പോഴവര്‍  ഏത് സമയത്തും   റെയില്‍ വേ  സ്റെഷനില്‍  വരുന്നവരോടും  പോകുന്നവരോടും    അവസാനത്തെ  തീവണ്ടി  ഏപ്പോഴാണ്      
വരുന്നതെന്നും  ചോദിച്ച്‌  കുളിയോ  നനയോ  ഭക്ഷണമോ  ഇല്ലാതെ അടുത്ത്  കണ്ടാല്‍  മനുഷ്യന്‍  അറപ്പോടെ  ആട്ടിയോടിക്കുന്ന 
 തരത്തില്‍  ഫ്രാന്തെന്ന  രോഗവുമായി   അലഞ്ഞു  തിരിഞ്ഞു  നടക്കുന്നു     ആ  അമ്മിണിയമ്മ യെ പ്പോലുള്ളവരെ  കണ്ടില്ലെന്നു  നടിച്ച് ദൈവം നിശ്ചയിച്ച  സ്പീടിലോടുന്നു   കാലമെന്ന  ചക്രം .   ആ   കാലത്തെയും      ഇതുപോലുള്ള  അമ്മിണിയമ്മ  മാരെയും  അതിലും സ്പീടിലോടുന്ന  തീവണ്ടി യെയും    ദൈവത്തെയും തോല്‍പ്പിക്കാന്‍ അതിലും   സ്പീടിലോടുന്ന  കുറെ  മനുഷ്യരും  ഇനി 
ഏന്നാണാവോ    ഈ  അവസാനത്തെ  തീവണ്ടിക്കു  വേണ്ടിയുള്ള  ഓട്ടം  നിര്‍ത്തുക .